ട്രംപിന് `ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ച് യുഎഇ

1 min read
Spread the love

മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ്ഓർഡർ ഓഫ് സായിദ്’. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാ​ഗമായി അൽ വതാനിൽ ഒരുക്കിയ ചടങ്ങിൽ വെച്ചാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനം നൽകിയത്.

അതേസമയം ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ചതാണ് ഈ മെഡൽ. വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് ആ മെഡൽ സമ്മാനിക്കുന്നത്. യുഎഇ സ്ഥാപകനും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

2008ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷിന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഖസ്ർ അൽ വതാനിൽ എത്തിയ ട്രംപ് യുഎഇ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിഐപി ​ഗസ്റ്റ്ബുക്കിൽ ഒപ്പുവെക്കുകയും ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours