കുവൈത്ത്: കുവൈത്തിൽ പുതിയ റെസിഡൻസി നിയമം അനുസരിച്ച് വിസിറ്റ് വിസയിലെത്തുന്നവർക്ക് ഒരു മാസത്തെ കാലാവധിക്ക് പകരം മൂന്ന് മാസം താമസിക്കാൻ അനുവദിക്കുമെന്നു പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ ഇത് പുതുക്കാവുന്നതാണ്, റിപ്പോർട്ട് കൂട്ടിച്ചേർത്തു.കുവൈറ്റ് സന്ദർശിക്കുകയും കാലാവധി കഴിഞ്ഞും ഇവിടെ തുടരുകയും ചെയ്യുന്ന വിദേശികൾക്ക് കനത്ത പിഴ ചുമത്താനും പുതിയ റെസിഡൻസി നിയമം വ്യവസ്ഥ ചെയ്യുന്നു.
പിഴയിൽ ഒരു വർഷം തടവും കൂടാതെ 1,000 ദിനാർ മുതൽ 2,000 ദിനാർ വരെ പിഴയും ഉൾപ്പെടുന്നു. പുതിയ റസിഡൻസി നിയമം അനുസരിച്ച് നിയമം ലംഘിച്ചാൽ പ്രതിദിന പിഴ ആദ്യ ഒരു മാസം 2 ദിനാറും അടുത്ത മാസം മുതൽ 4ദിനാറും അതുപോലെ തന്നെ നവജാതശിശുവിന്റെ രജിസ്‌ട്രേഷൻ കാലതാമസം വരുത്തിയതിന് ആദ്യ മാസത്തിൽ 2 ദിനാറും അതിന് ശേഷമുള്ള ഓരോ ദിവസത്തിനും കെഡി 4 ആയും വർദ്ധിപ്പിക്കും.
ഒരു പ്രവാസി തന്റേതല്ലാത്ത മറ്റ് സ്പോൺസർമാർക്ക് വേണ്ടി ജോലി ചെയ്യുന്ന സാഹചര്യത്തിൽ 3000 കെഡി(Kuwait Dinar) പിഴ നൽകണമെന്നും പുതിയ നിയമം പറയുന്നു.2024 ന്റെ തുടക്കത്തോടെ പുതിയ നിയമം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
+ There are no comments
Add yours