പാക് പ്രകോപനത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈന്യം. അതേസമയം, വെള്ളിയാഴ്ച, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആർഎസ് പുര, അർനിയ, സാംബ, ഹിരാനഗർ തുടങ്ങിയ പ്രദേശങ്ങളിലും രാജസ്ഥാനിലെ ജയ്സാൽമീറിലും ഉൾപ്പെടെ ജമ്മുവിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എസ്-400 മിസൈൽ സംവിധാനം ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെ വിജയകരമായി തടഞ്ഞു.
ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന തിരിച്ചടിച്ചു. സർഗോധ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന പാകിസ്ഥാൻ എഫ് -16 യുദ്ധവിമാനങ്ങളും ജെഎഫ് -17 തണ്ടർ ജെറ്റുകളും വെടിവച്ചിട്ടതായി ഇന്ത്യൻ സേന അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുമ്പോൾ , പാകിസ്ഥാനിൽ തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്ന രീതിയും ഗാസയിൽ ഹമാസ് പ്രവർത്തിക്കുന്ന രീതിയും തമ്മിൽ ചില സമാനതകൾ ഉണ്ടെന്ന വിലയിരുത്തലുകളുമായി നയതന്ത്രജ്ഞർ. ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരും അതിനെ തുടർന്നുണ്ടായ വിലയിരുത്തലുകളും ഈ സമാനതകളെ കൂടുതൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഇന്ത്യൻ സേന ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ 25ിനിറ്റ് ദൈർഘ്യമുള്ള ഒരു ദൗത്യത്തിന് ആരംഭം കുറിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങളുടെ പങ്കാളികളെ നഷ്ടപ്പെട്ട സ്ത്രീകളെ ആദരിക്കുന്നതിനായാണ് ഇത് നടന്നത്. ഭീകരർ ഭർത്താക്കൻമാരെ വെടിവച്ചുകൊല്ലുമ്പോൾ ആ ഭീകരതയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നവരായിരുന്നു അവർ. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ സംഘടനയ്ക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാന് രണ്ടാഴ്ചത്തെ സമയം നൽകിയതിനു ശേഷമുള്ള പ്രത്യാക്രമണം ഏപ്രിൽ 22 ന് 25 വിനോദസഞ്ചാരികളെയും പ്രാദേശിക പോണി-റൈഡ് ഓപ്പറേറ്ററെയും ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള മറുപടിയായാണ് കണ്ടത്.
+ There are no comments
Add yours