കുവൈത്ത്: കുവൈത്തിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്തും. ശനിയാഴ്ച രാവിലെ 10.30നാണ് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടക്കുക.
കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെ 109 പള്ളികളിൽ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി ലഭിക്കാറുള്ള മഴ ഇത്തവണ ഉണ്ടായില്ല. രാജ്യത്തെ കൃഷിക്കും ജൈവ നിലനിൽപ്പിനും ഇത് അനിവാര്യമാണ്. ചെറിയ ചാറ്റൽ മഴ മാത്രമാണ് കുവൈത്തിൽ പല ദിവസങ്ങളിലായി അനുഭവപ്പെട്ടത്.
കാലാവസ്ഥ മാറ്റത്തിൽ കോപ്-28 ൽ ഉൾപ്പെടെ ഒട്ടനവധി അറബ് രാഷ്ട്രങ്ങൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുഎഇയിൽ ഉൾപ്പെടെ ഈ മാസം ആദ്യം മുതലാണ് തണുപ്പ് കാലം എത്തി തുടങ്ങിയത്.
+ There are no comments
Add yours