ദുബായ് എമിറേറ്റിലെ കറാമയിലും ഖിസൈസിലും പാർക്കിങ് നിരക്കുകളിൽ മാറ്റം വരുത്തിയതായി ‘പാർക്കിൻ’ കമ്പനി അറിയിച്ചു. ഈ മേഖലയിൽ പീക്ക് സമയങ്ങളിൽ മണിക്കൂറിന് 6 ദിർഹമാണ് നിരക്ക്.
ദുബായിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ ‘പാർക്കിൻ’ ചൊവ്വാഴ്ചയാണ് ദുബായിലെ ചില പ്രദേശങ്ങളിലുള്ള പുതിയ പാർക്കിങ് നിരക്കുകൾ പ്രഖ്യാപിച്ചത്.
W, WP എന്നീ സോണുകൾക്ക് കീഴിലുള്ള മേഖലകളെ ബാധിക്കുന്ന പുതിയ നിരക്കുകളാണ് കമ്പനി എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചത്. അൽ കരാമ (318W), അൽ ഖിസൈസ് ഫസ്റ്റ് (32W), മദീനത്ത് ദുബായ്, അൽ മെലാഹിയ (321W), അൽ കിഫാഫ് (324WP) എന്നിവയുൾപ്പെടെയുള്ള മേഖലകൾക്ക് പുതിയ നിരക്ക് സമ്പ്രദായം ബാധകമാണ്.
WP മേഖല (അൽ കിഫാഫ്)
പീക്ക് സമയം (രാവിലെ 8–10 വരെ വൈകുന്നേരം 4–8 വരെ ): മണിക്കൂറിന് 6 ദിർഹം, ഓഫ്-പീക്ക് സമയം: മണിക്കൂറിന് 4 ദിർഹം
കരാമ, അൽ ഖുസൈസ്, മദീനത്ത് ദുബായ്, അൽ മെലാഹിയ എന്നിവിടങ്ങളിലെ W മേഖലയിൽ ദിവസം മുഴുവൻ 4 ദിർഹം എന്ന നിരക്ക് ബാധകമായിരിക്കും. എല്ലാ സോണുകളിലും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമാണ്. തുടരും.
+ There are no comments
Add yours