ഏ​ഷ്യ​ൻ ക​പ്പ്​ ഫുട്​ബോൾ; ഒമാൻ ടീം പരീശീലനത്തിനായി യു.എ.ഇയിൽ,
ആ​ദ്യ മ​ത്സ​രം സൗ​ദി​ അറേബ്യക്കെതിരെ

0 min read
Spread the love

യു.​എ.​ഇ: ജ​നു​വ​രി​യി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫുട്​ബോ​ളി​ന്​​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വി​ദേ​ശ പ​രി​ശീ​ല​ന ക്യാ​മ്പി​നാ​യി ഒ​മാ​ൻ ടീം ​ഇ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ തി​രി​ക്കും.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ക​ഴി​ഞ്ഞ നാ​ല്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഭ്യ​ന്ത​ര ക്യാ​മ്പ്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ​മാ​പി​ച്ച​ത്. കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്റെ ​മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ​ പ​രി​ശീ​ല​നം.

മു​ൻ​നി​ര താ​ര​ങ്ങ​ള​ട​ക്കം ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു. യു.​എ.​ഇ​യി​ൽ റെ​ഡ്​​വാ​രി​യേ​ഴ്​​സ്​ ര​ണ്ട്​ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കും. ഡി​സം​ബ​ർ 29ന്​ ​ചൈ​ന​യു​മാ​യി​ട്ടും ജ​നു​വ​രി ആ​റി​ന്​ യു.​എ.​ഇ​ക്കെ​തി​രെ​യു​മാ​ണ്​ സൗ​ഹൃ​ദ മ​ത്സ​രം. യു.​എ.​ഇ​യി​ലെ ക്യാ​മ്പി​ന് ശേ​ഷം ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കു​ന്ന എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ​ ഒ​മാ​ൻ ഖ​ത്ത​റി​ലേ​ക്ക്​ തി​രി​ക്കും.

ഏ​ഷ്യ​ൻ ക​പ്പ്​ ഗ്രൂ​പ് എ​ഫി​ൽ ഒ​മാ​ൻറെ കൂ​ടെ സൗ​ദി അ​റേ​ബ്യ, താ​യ്‌​ല​ൻ​ഡ്, കി​ർ​ഗി​സ്താ​ൻ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ മ​ത്സ​രം ജ​നു​വ​രി 16ന്​ ​ശ​ക്ത​രാ​യ സൗ​ദ്യ അ​റേ​ബ്യ​ക്കെ​തി​രെ​യാ​ണ്. 21ന്​ ​താ​യ്​​ല​ൻറു​മാ​യും 25ന്​ ​കി​ർ​ഗി​സ്താ​നു​മാ​യും ഏ​റ്റു​മു​ട്ടും.

You May Also Like

More From Author

+ There are no comments

Add yours