DSF:ദുബായ് ഷോപ്പിം​ഗ് ഫെസ്റ്റിവൽ; ഒരുമാസം നീണ്ടു നിൽക്കുന്ന വെടിക്കെട്ട്; കുറഞ്ഞ ചിലവിൽ ഷോപ്പിം​ഗ്, യു.എ.ഇയിൽ എവിടെ, എപ്പോൾ കാണാനാകും ?!

1 min read
Spread the love

ദുബായ്: കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകൾ, കൈനിറയെ സമ്മാനങ്ങൾ, വിവിധ സം​ഗീത കലാപരിപാടികൾ, 29ാമത് ദുബായ് ഷോപ്പിം​ഗ് ഫെസ്റ്റിവലി(DSF)ന് തുടക്കമായതോടെ ദുബായ് ന​ഗരത്തിന്റെ രാവുകൾ ഇനി ഉണർന്നിരിക്കും. മികച്ച ഷോപ്പിം​ഗ് അനുഭവം തന്നെയാണ് ദുബായ് ഷോപ്പിം​ഗ് ഫെസ്റ്റിവൽ അഥവാ ഡിഎഫ്എസിന്റെ ഹൈലൈറ്റ്. ഡിസം.15 മുതൽ 2024 ജനുവരി 29 വരെയാണ് ഡിഎസ്എഫ് നടക്കുന്നത്.

ഇതിന് പുറമേ ഡ്രോൺ പ്രദർശനങ്ങൾ, ലൈറ്റ് ആർട്ട് ഇൻസ്റ്റലേഷനുകൾ, വെടിക്കെട്ട് എന്നിങ്ങനെ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ജനുവരി 14 വരെ ദുബായ് ന​ഗരത്തിൽ അരങ്ങേറുന്നത്. അവിശ്വസനീയമായ ഷോപ്പിങ് കിഴിവുകൾ, തത്സമയ വിനോദ പരിപാടികൾ, സ്വർണവും പണവും വാഹനങ്ങളും വീടുകളും ഉൾപ്പെടുന്ന സമ്മാനപ്പെരുമഴയും ഷോപ്പിങ് ഉത്സവത്തിലുണ്ട്.

സൂര്യന് കീഴിലുള്ള എന്തും ആകർഷകമായ വിലകിഴിവിൽ മേളയിൽ നിന്നും സ്വന്തമാക്കാം. 1500-ലധികം ബ്രാൻഡുകൾ മേളയിൽ അണിനിരക്കുന്നു. 25% മുതൽ 95% വരെ കിഴിവിൽ ബ്രാന്റഡ് സാധനങ്ങൾ സ്വന്തമാക്കാം.

. സ്വർണ്ണാഭരണങ്ങൾ
. സൗന്ദര്യവർദ്ധക വസ്തുക്കൾ
. ആക്സസറിസ്
. ഹോം ഡെക്കർ
. ഗാഡ്ജറ്റുകൾ
. വിദേശനിർമ്മിത വസ്തുക്കൾ

എന്നിവ കുറഞ്ഞ നിരക്കിൽ ദുബായ് ഷോപ്പിം​ഗ് ഫെസ്റ്റിവലിൽ നിന്നും സ്വന്തമാക്കാം. താഴെ പറയുന്നവയാണ് പ്രധാനപ്പെട്ട ഡിഎസ്എഫ് ഷോപ്പിം​ഗ് കേന്ദ്രങ്ങൾ

. ദുബായ് മാൾ(Dubai mall)
. ഇബ്ൻ ബത്തൂത്ത മാൾ(Ibn Battuta Mall)
. ദെയ്ര സിറ്റി സെന്റർ(Deira City Centre)
. ബുർജുമാൻ(Burjuman)
. ദുബായ് ഫെസ്റ്റിവൽ സിറ്റി(Dubai Festival City)
. ഔട്ട്ലെറ്റ് മാൾ(Outlet Mall)
. സൂക്സ്(Souks)

ദുബായ് ലൈറ്റ്‌സിന്റെ നേതൃത്വത്തിൽ തെരുവുകളും പ്രധാന റോഡുകളും വർണവെളിച്ചങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എക്സ്പോ സിറ്റിയിലെ വിന്റർ സിറ്റി, മദീനത്ത് ജുമൈര ഫെസ്റ്റീവ് മാർക്കറ്റ്, ഹബ്ത്തൂർ പാലസിലെ വിന്റർ മാർക്കറ്റ് എന്നിവിടങ്ങളെല്ലാം ദീപാലങ്കൃതമാണ്.

. അനൂക്കി ലൈറ്റ്സ് (Anooki)
. നിയോൺ ലൈറ്റിംഗ് ഇൻസ്റ്റാളേഷനുകൾ(Neon lighting installations)
. എൽഇഡി പ്രൊജക്ഷൻ ലൈറ്റ്സ്(LED projection lights)
. ജേർണി ഓഫ് ലൈറ്റ്സ് (Journey of Lights)
. വോക്കബിൾ ലൈറ്റ്സ് (Walkable lights)

എന്നിവയാണ് മേളയിലെ മറ്റൊരാകർഷണം.

ലോകപ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതവിരുന്ന് കൊക്കക്കോള അറീനയിൽ ഞായറാഴ്ച അരങ്ങേറും. ഉദിത് നാരായണും അൽക്ക യാഗ്നിക്കും പരിപാടിയുടെ ഭാഗമാകും.

കുട്ടികളുടെ പ്രിയപ്പെട്ട അമേരിക്കൻ യൂട്യൂബറായ ബ്ലിപ്പി ചൊവ്വ, ബുധൻദിവസങ്ങളിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. ആകർഷകമായ ഒട്ടേറെ സ്റ്റേജ് പരിപാടികളാണ് ഡി.എസ്.എഫിനോടനുബന്ധിച്ച് ദുബായ് ഫെസ്റ്റിവൽസിറ്റിയിൽ ഇത്തവണയും ആസൂത്രണം ചെയ്തിട്ടുള്ളത്‌. സിറ്റി വാക്കിലെ ദുബായ് പോലീസ് കാർണിവൽ, വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി കാന്റീൻ എക്സ് എന്നിങ്ങനെ ഒട്ടേറെ പുതിയ ആകർഷണങ്ങളും ഈപതിപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. ഡി.എസ്.എഫിന്റെ പ്രധാനപരിപാടികൾ ജനുവരി അഞ്ചുമുതൽ 14 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ നടക്കും.

ഗ്ലോബൽ വില്ലേജ്, ദുബായ് ക്രീക്ക്, അൽ സീഫ്, ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജെബിആർ, ഹത്ത തുടങ്ങിയ സ്ഥലങ്ങളിൽ വെടിക്കെട്ടുകളും , കരിമരുന്ന് പ്രയോ​ഗങ്ങളും നടക്കും.

ഡിഎസ്എഫിന്റെ പ്രധാന ആകർഷണം ഡ്രോൺ ഷോകളാണ്. ഈ വർഷം ബ്ലൂവാട്ടേഴ്സിലേക്ക് മടങ്ങിയെത്തിയ ഷോയ്ക്ക് ആരാധകരും ഒരുപാടുണ്ട്. ഡിഎസ്എഫ് നടക്കുന്ന എല്ലാ ദിവസവും രാത്രി 7 മണിക്കും 10 മണിക്കും ഇടയിൽ ബ്ലൂവാട്ടേഴ്സിലാണ് ഡ്രോൺ ഷോ അരങ്ങേറുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രോൺ ലൈറ്റ് ഷോ ഡിസംബർ 15 മുതൽ ജനുവരി 29 വരെയുള്ള ദുബായ് ഷോപ്പിം​ഗ് ഫെസ്റ്റിവൽ സീസണിലെ ഒഴിവാക്കാനാവാത്ത വിനോദ പരിപാടികളിൽ ഒന്നാണ്

ഡിസംബർ 15 വെള്ളിയാഴ്ച മുതൽ ജനുവരി 14 ഞായറാഴ്ച വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ സന്ദർശകർക്ക് ഏറെ ആവേശം നൽകുന്ന ഒന്നാണ് വെടിക്കെട്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായിലെ നാല് സ്ഥലങ്ങളിൽ സന്ദർശകർക്ക് വെടിക്കെട്ട് നടത്താനും ആസ്വദിക്കാനും സാധിക്കും.

ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ: ഡിസംബർ 15 – 24

2023 ഡിസംബർ 15 മുതൽ 24 വരെ എല്ലാ ദിവസവും രാത്രി 9 മണിക്ക് ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ഡിഎസ്എഫ് വെടിക്കെട്ട് നൈറ്റ്‌സ് അരങ്ങേറും.

അൽ സീഫ്: ഡിസംബർ 25 – 2024 ജനുവരി 4

അൽ സീഫിലെ നഗരമധ്യത്തിൽ രാത്രി 9 മണിക്ക് വെടിക്കെട്ട് കാണാൻ സാധിക്കും

ഹത്ത ഫെസ്റ്റിവൽ: 2023 ഡിസംബർ 31 വരെ എല്ലാ വാരാന്ത്യത്തിലും

ഡിഎസ്എഫിന്റെ ഭാ​ഗമായി നടക്കുന്ന ഹത്ത ഫെസ്റ്റിവലിലും വെടിക്കെട്ട് നടക്കും. ഈ മാസം അവസാനം വരെ രാത്രി 8 മണി മുതലാണ് വെടിക്കെട്ട് ആരംഭിക്കുക

ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജെബിആർ, അൽ സീഫ്: ഡിസംബർ 31

ഈ സ്ഥലങ്ങളിൽ പുതുവത്സരാഘോഷങ്ങൾക്കായി രാത്രി 11.59 മുതൽ പുലർച്ചെ വരെ വെടിക്കെട്ട് നടക്കും

You May Also Like

More From Author

+ There are no comments

Add yours