മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഉടൻ ​ഗാസ വിട്ട് പോകണം; ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്

0 min read
Spread the love

ഗാസ വിട്ടുപോകാൻ ഹമാസ് നേതാക്കൾക്ക് അവസാന അവസരമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച മുന്നറിയിപ്പ് നൽകി, ബന്ദികളെ മോചിപ്പിക്കാൻ ഗ്രൂപ്പിന് മേൽ സമ്മർദ്ദം ചെലുത്തി.

“ജോലി പൂർത്തിയാക്കാൻ ആവശ്യമായതെല്ലാം ഞാൻ ഇസ്രായേലിന് അയയ്ക്കുന്നു, ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല,” അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി

ജോലി പൂർത്തിയാക്കാൻ ഇസ്രായേലിന് ആവശ്യമായതെല്ലാം അയയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയക്കുക, നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. അല്ലെങ്കിൽ അത് നിങ്ങളുടെ അവസാനമായിരിക്കുമെന്ന് ട്രംപ് ട്രൂത്തിൽ കുറിച്ചു.

ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്! ഹമാസ് നേതൃത്വത്തിന്, ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. നിങ്ങൾക്ക് ഇനിയും അവസരമുണ്ടെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

“ഗാസയിലെ ജനങ്ങളോട് പറയുകയാണ്, മനോഹരമായ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. പക്ഷേ നിങ്ങൾ ബന്ദികളെ പിടിച്ചാൽ അങ്ങനെയായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളെ കൈമാറിയില്ലെങ്കിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ആറ് ആഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം വീണ്ടും സംഘർഷ സാധ്യതകൾ ഉടലെടുത്തു. ഒന്നാം ഘട്ടം ഏപ്രിൽ പകുതി വരെ നീട്ടണമെന്ന് ഇസ്രായേൽ പറഞ്ഞിട്ടുണ്ടെങ്കിലും, നിബന്ധനകളിൽ തീരുമാനായിട്ടില്ല. തുടർന്ന് ഗാസയിലേക്കുള്ള എല്ലാ ചരക്കുകളുടെയും വിതരണം ഇസ്രായേൽ തടഞ്ഞിരുന്നു. അതേസമയം, സഹായ വിതരണം പുനഃസ്ഥാപിക്കണമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

You May Also Like

More From Author

+ There are no comments

Add yours