ദുബായ്: വിവാഹപ്രായം 18 വയസാക്കി ഉയർത്താൻ ഒരുങ്ങി കുവൈറ്റ്. ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പർ 51/1984-ലെ ആർട്ടിക്കിൾ 26-ൻ്റെയും ആർട്ടിക്കിൾ 15-ൻ്റെയും ഭേദഗതി സർക്കാർ പൂർത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസർ അൽ-സുമൈത് വെളിപ്പെടുത്തി. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമാണമാണ് കുവൈറ്റിന്റെ ലക്ഷ്യം.
അതേസമയം പുതിയ ഭേദഗതികൾ കുവൈത്തിൻ്റെ അന്താരാഷ്ട്ര ബാധ്യതകൾ, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ, സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ എന്നിവയ്ക്ക് അനുസൃതമാണെന്ന് അൽ സുമൈത്ത് പറഞ്ഞു. 2024ൽ 1145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് അൽ സുമൈത്ത് കൂട്ടിച്ചേർത്തു. 1079 പെൺകുട്ടികളും 66 ആൺകുട്ടികളുമാണ് ഇത്തരത്തിൽ വിവാഹിതരായത്.
വിവാഹമോചനങ്ങളും പ്രായപൂർത്തിയാകാത്ത ദമ്പതികൾക്കിടയിൽ വർധിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. പുരുഷ പങ്കാളികൾക്ക് സാമൂഹികവും സാമ്പത്തികവുമായ പക്വത വന്നശേഷം വിവാഹം നടക്കുന്നതായും ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി.
+ There are no comments
Add yours