തൊഴിൽരഹിത ഇൻഷൂറൻസ്; കനത്ത പിഴ ഈടാക്കാനൊരുങ്ങി യു.എ.ഇ

1 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ തൊഴിൽരഹിത ഇൻഷൂറൻസ് അടയ്ക്കാത്തവർക്ക് എതിരെ കനത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. നിലവിൽ യുഎഇയിൽ ജോലിചെയ്യുന്ന 14 ശതമാനത്തോളം ആളുകൾ ഇൻഷുറൻസ് തുക അടയ്ക്കാൻ ബാക്കിയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ജീവനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ തുടങ്ങുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം(Ministry of Human Resources and Emiratisation) അറിയിച്ചു.

2023 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. പുതുതായി ഇനിയും രജിസ്റ്റർ ചെയ്യാത്ത ആളുകൾക്കെതിരെ 400 ദിർഹം പിഴ ചുമത്തും എന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം രജിസ്റ്റർ ചെയ്തിട്ടും ഇൻഷുറൻസ് കൃത്യമായി അടയ്ക്കാത്ത അവരിൽ നിന്ന് 200 ദിർഹം പിഴയും ഈടാക്കും.

എമിറേറ്റ്സിൽ ഏതെങ്കിലും കാരണവശാൽ ജോലി നഷ്ടപ്പെടുകയാണെങ്കിൽ മറ്റൊരു ജോലി ലഭിക്കുന്നത് വരെയുള്ള ഇടവേളയിൽ രാജ്യത്തെ പൗരന്മാരെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്.

തൊഴിൽ നഷ്ടപ്പെട്ടാലും മാന്യമായ ജീവിതം പൗരന്മാർക്ക് ഉറപ്പാക്കാനും മത്സരാധിഷ്ഠിത വിജ്ഞാന സമ്പത്ത് വ്യവസ്ഥ കൈവരിക്കാനും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. 6.7 ദശലക്ഷത്തിൽ അധികം തൊഴിലാളികൾ ഇതിനോടകം തൊഴിൽരഹിത ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിൽ നഷ്ടം ഉണ്ടായാൽ മൂന്നുമാസം വരെ സാമ്പത്തിക നഷ്ടപരിഹാരം ഈ ഇൻഷുറൻസ് വഴി പൗരന്മാർക്ക് ലഭിക്കും

You May Also Like

More From Author

+ There are no comments

Add yours