അബുദാബി: ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഷെയ്ഖ് ഡോ.യൂസുഫ് അബ്ദുല്ല അൽ ഖറദാവിയുടെ മകനും ഈജിപ്തിലെ പ്രതിപക്ഷ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹ്മാൻ അൽ ഖറദാവിയെ ലബ്‌നാൻ സർക്കാർ യുഎഇക്ക് കൈമാറി. യുഎഇയിൽ അബ്ദുൾ റഹ്മാൻ അൽ ഖറദാവി പീഡനങ്ങൾക്കിരയാവുമെന്ന ആശങ്ക നിലനിൽക്കെയാണ് നടപടിയെന്ന് അൽജസീറയിലെ റിപോർട്ട് പറയുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത കാര്യം യുഎഇ സർക്കാർ സ്ഥിരീകരിച്ചു.
പരസ്പര കൈമാറ്റ തത്വത്തിനും പ്രസക്തമായ ആഭ്യന്തര നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, റിപ്പബ്ലിക് ഓഫ് ലെബനനിലെ സെൻട്രൽ അതോറിറ്റിക്ക് നീതിന്യായ മന്ത്രാലയം പ്രതിനിധീകരിച്ച് യു.എ.ഇയിലെ സെൻട്രൽ അതോറിറ്റി സമർപ്പിച്ച ഔപചാരികമായ കൈമാറൽ അഭ്യർത്ഥനയെ തുടർന്നാണ് കൈമാറൽ ഉത്തരവ് പുറപ്പെടുവിച്ചത്.
യുഎഇയുടെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിടുന്ന ഏതൊരാൾക്കെതിരെയും തങ്ങളുടെ ഉറച്ച നിലപാട് അസന്ദിഗ്ധമായി ആവർത്തിക്കുന്നു, കൂടാതെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഏതൊരു വ്യക്തിയെയും നിരന്തരം പിന്തുടരുമെന്നും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ഉറപ്പിച്ചു പറയുന്നു.
കസ്റ്റഡിയിൽ എടുത്തകാര്യം അറിഞ്ഞതോടെ യുഎഇയും സൗദിയും ഇയാളെ ആവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണ് യുഎഇ സർക്കാരിന് കൈമാറിയത്. യുഎഇയുടെ പൊതുസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഇയാൾ ചെയ്‌തെന്നാണ് യുഎഇ ആരോപിക്കുന്നത്.
+ There are no comments
Add yours