യു.എ.ഇയിൽ ആദ്യമായി ബ്രൂവറി; ഈ മാസം അവസാനം പ്രവർത്തനമാരംഭിക്കും

1 min read
Spread the love

അബുദാബി: യു.എ.ഇയിൽ ആദ്യമായി പൊതുജനങ്ങൾക്കായി ബ്രൂവറി തുറക്കുന്നു. ഈ മാസം അവസാനത്തോടെ അബുദാബിയിൽ ബിയർ നിർമിച്ച് അതേ സ്ഥലത്ത് വിൽപ്പന നടത്തുന്ന മൈക്രോബ്രൂവറി തുറക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രാഫ്റ്റ് ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് ബൈ സൈഡ് ഹസിൽ കമ്പനി അറിയിച്ചു.

യു.എ.ഇയിൽ മദ്യം ലഭ്യമാണെങ്കിലും പൊതുസ്ഥലങ്ങളിൽ മദ്യം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഗാലേറിയ അൽ മരിയ ദ്വീപിലാണ് മദ്യശാല തുറക്കുന്നത്. ക്രാഫ്റ്റ് ബൈ സൈഡ് ഹസിലിന് ഓൺ-സൈറ്റ് ബിയർ വിൽക്കാൻ ലൈസൻസ് അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിൽ മദ്യ വിൽപ്പനയുണ്ടെങ്കിലും വിൽപ്പനശാലയിൽ മദ്യം വിളമ്പുന്നതിന് ആദ്യമായാണ് അനുമതി.

എമിറേറ്റിൽ ലൈസൻസുള്ള കമ്പനികൾക്ക് പാനീയങ്ങൾ പുളിപ്പിക്കുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാമെന്ന് 2021ൽ അബുദാബിയിലെ അധികാരികൾ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ബ്രൂവറി തുറക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. സൗത്ത് ലൂസിയാന സ്മോക്ക്ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മിക്‌സഡ് ഡ്രിങ്ക്സ്, സ്പെഷ്യാലിറ്റി കോഫി, സതേൺ യുഎസ് ശൈലിയിലുള്ള ഭക്ഷണം എന്നിവ നൽകാനും സൈഡ് ഹസിൽ ഉദ്ദേശിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours