ഇന്ത്യയുടെ സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് കോടതി ഉത്തരവ്

1 min read
Spread the love

ദുബായ്: ദുബായിൽ പിടിച്ചുവെച്ച സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) കോടതിയുടെ ഉത്തരവ്. ഇന്ത്യൻ വിമാന കമ്പനിക്ക് നിയമപരമായ ചെലവുകൾ നൽകാനും കോടതി വിധിച്ചു. വിമാനം തടഞ്ഞുവച്ചതിന്റെ പേരിൽ കമ്പനിക്കുണ്ടായ നഷ്ടം പരിശോധിക്കാൻ കോടതി നിർദേശിച്ചതായും സ്പൈസ് ജെറ്റ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ അവസാനത്തിലാണ് ദുബായ് വേൾഡ് സെന്ററിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം തടഞ്ഞുവച്ചത്. വിമാനത്തിൽ സ്ഥാപിച്ചിട്ടുള്ള ചില എഞ്ചിനുകളുമായി ബന്ധപ്പെട്ട് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതി ഒക്ടോബർ 30ന് പുറപ്പെടുവിച്ച ഫ്രീസിങ് ഓർഡറിനെ തുടർന്നായിരുന്നു ഇത്.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ കഴിഞ്ഞ വ്യാഴാഴ്ച (ഡിസംബർ ഏഴ്) നടന്ന വാദംകേൾക്കലിനു ശേഷമാണ് സ്പൈസ്ജെറ്റിന് അനുകൂലമായി ഉത്തരവുണ്ടായതെന്നും എയർലൈൻ പ്രസ്താവനയിൽ അവകാശപ്പെട്ടു. ദുബായ് വേൾഡ് സെന്ററിൽ നിന്ന് പുറപ്പെടുന്നതുൾപ്പെടെ വിമാനം പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് സ്‌പൈസ് ജെറ്റിനെ വിലക്കുന്ന ഡിഐഎഫ്സി കോടതിയുടെ ഒരു ഉത്തരവും നിലിവിലില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

You May Also Like

More From Author

+ There are no comments

Add yours