വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള സത്വയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ദൃക്സാക്ഷികളും നെറ്റിസൺമാരും തീപിടിത്തത്തെ തുടർന്ന് കറുത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്.
എമിറേറ്റിൻ്റെ പല ഭാഗങ്ങളിൽ നിന്നും തീപിടുത്തത്തിൽ നിന്നുള്ള പുകപടലങ്ങൾ കാണാമായിരുന്നു, ഡൗണ്ടൗൺ ദുബായ്, ജുമൈറ, റാസൽ ഖോർ എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ വന്നു.
ഉടൻ തന്നെ അധികൃതർ തീ അണയ്ക്കാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു. അതേസമയം, തീപിടിത്തത്തിൻ്റെ കാരണവും സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നും അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല.
+ There are no comments
Add yours