ഗുരുതര നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

0 min read
Spread the love

അബുദാബി: അബുദാബിയിൽ അശ്രദ്ധയോടെ വാഹനമോടിച്ചാൽ 800 ദിർഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്. അബുദാബിയിൽ റോഡിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വാഹനാപകടത്തിന്റെ വീഡിയോ സഹിതമാണ് പോലീസിന്റെ ഓർമപ്പെടുത്തൽ. വെറും മൂന്ന് സെക്കൻഡിനകം ലൈൻ തെറ്റിച്ച് വാഹനമോടിക്കുക, ചുവപ്പ് ലൈറ്റ് മറികടക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് ഡ്രൈവർ നടത്തിയത്.

ശരിയായ ദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ അതിവേഗതയിൽ ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ചുവപ്പ് ലൈറ്റ് മറികടന്നതിന് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗമുൾപ്പടെ റോഡ്നിയമം തെറ്റിക്കുംവിധം പ്രവർത്തനങ്ങൾ പാടില്ല. എമിറേറ്റിലെ ഗതാഗത നിയമങ്ങൾ അനുസരിച്ച് കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടണമെങ്കിൽ 50,000 പിഴ അടയ്ക്കുകയും വേണം. മൂന്ന് മാസത്തിനകം വാഹനം തിരിച്ചെടുത്തില്ലെങ്കിൽ അവ ലേലത്തിൽ വിൽക്കുമെന്നും പോലീസ് വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours