യുഎഇയിലെ മുൻ റേഡിയോ അവതാരക ആർ ജെ ലാവണ്യ അന്തരിച്ചു

0 min read
Spread the love

യുഎഇയിലെ മുൻ റേഡിയോ അവതാരക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവിൽ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ.

പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ സജീവ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ആർ ജെ ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു.

കൂടാതെ വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാൻറ്, ഖാന പീന എന്നീ പരിപാടികളാണ് കൂടുതലായി ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയാക്കി മാറ്റിയത്‌.

രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ: പരേതനായ സോമസുന്ദരം. അമ്മ: ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.

ആർ ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോകേരളം 1476എ എം ടീം അംഗങ്ങൾ അഗാധമായ ദു‌ഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻറിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.

You May Also Like

More From Author

+ There are no comments

Add yours