കേരളത്തിലെ ആദ്യത്തെ എയർലൈൻ, കേരളത്തിൽ നിന്നും യുഎഇയിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ എയർലൈൻ, ഈ പ്രത്യേകതകളുമായാണ് എയർ കേരള യാഥാർത്ഥ്യമാകാൻ പോകുന്നത്.
ലോകത്തെ വിമാനകമ്പനികളുടെ അനന്തമായ സാധ്യതയും, വർധിച്ചു വരുന്ന വിമാന ടിക്കറ്റ് നിരക്കുമാണ് മലയാളിയായ അഫി അഹമ്മദിനെ കേരളത്തിന് മാത്രമായി ഒരു എയർലൈൻ എന്ന സ്വപ്നത്തിലേക്ക് നയിച്ചത്.
ആ സ്വപ്നം യാഥാർത്ഥ്യത്തോടടുക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. പ്രവാസി വ്യവസായികളുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി പുതിയ വിമാന കമ്പനി ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തന അനുമതി(എൻഒസി) ലഭിച്ചു കഴിഞ്ഞു. എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിൻറെ ടൂറിസം ട്രാവൽ രംഗത്തു ഒരു വിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നുമുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ സ്വന്തമാക്കിയത്. മലയാളികളായ അഫി അഹമ്മദ് ചെയർമാനും അയൂബ് കല്ലട വൈസ് ചെയർമാനുമായി എയർ കേരളയുടെ തലപ്പത്തുണ്ട്.
ആദ്യം ചെറുനഗരങ്ങളിലേക്ക് സർവീസ് നടത്തും
ഫ്രഞ്ച് നിർമ്മിതമായ 78 സീറ്റുള്ള മൂന്ന് എ.ടി.ആർ. 72-600 ഡബിൾ എൻജിൻ വിമാനങ്ങളാകും ആദ്യം ഉപയോഗിക്കുക. ഇവ പാട്ടത്തിനെടുക്കാനാണ് ആലോചന. സർവീസ് ആരംഭിക്കും മുമ്പ് നിയമപരമായ നിരവധി കടമ്പകൾ കടക്കാനുണ്ട്. എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും പൂർത്തിയാക്കാനുണ്ട്. വിമാനങ്ങളും ഏർപ്പാടാക്കണം. വ്യോമയാന മന്ത്രാലയം നിഷ്‌കർഷിക്കുന്ന എല്ലാ സുരക്ഷാ നിലവാരങ്ങളും പാലിക്കുമെന്ന് ഉറപ്പാക്കുകയാണ് പ്രധാന ദൗത്യമെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. അന്താരാഷട്ര സർവീസ് ആരംഭിക്കണമെങ്കിൽ 20 വിമാനങ്ങളും അഞ്ചുവർഷത്തെ അനുഭവസമ്പത്തും വേണം. ആദ്യഘട്ടത്തിൽ തന്നെ 350 തൊഴിൽ അവസരങ്ങൾ എയർ കേരള സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് അഫി അഹമ്മദ് പറഞ്ഞു.തുടക്കത്തിൽ ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ച് രാജ്യാന്തര തലത്തിലേക്ക് സേവനം വ്യാപിപ്പിക്കുവാനാണ് എയർ കേരളയുടെ ലക്ഷ്യം.
തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി 3 എടിആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും.
‘‘അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും.
മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. 25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർത്ഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുക’’- അഫി അഹമ്മദ് പറഞ്ഞു.
വരാൻ പോകുന്നത് വമ്പൻ തൊഴിലവസരങ്ങൾ
കമ്പനി യാഥാർത്ഥമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വർഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്.
കേരളത്തിന്റെ ആദ്യ എയർലൈൻ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ആദ്യമായി കേരളത്തിന് സ്വന്തമായി ഒരു എയർലൈൻ എന്ന പദ്ധതി ചർച്ചയാകുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആ പദ്ധതി പിന്നീട് പാതിവഴിയിൽ നിലച്ചു. എന്നാൽ, കഴിഞ്ഞ വർഷം എയർ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ സിവിൽ വ്യോമയാന മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് പറന്ന് ഉയരാൻ തയ്യാറെടുക്കുന്നത്.
മലയാളി പ്രവാസികൾക്കുള്ള സമ്മാനം
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു എയർകേരള. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിൻറെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ കേരള പ്രവാസികൾ നേരിടുന്ന വിമാനയാത്രാ പ്രശ്നങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരളത്തിലെ വിമാന സർവ്വീസ്
കേരളത്തിൽ ആദ്യമായി വിമാന സർവ്വീസ് തുടങ്ങിയത് 1935 ഒക്ടോബറിൽ ആണ്. മുംബൈക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് ടാറ്റ സൺസ് കമ്പനി തുടങ്ങിയ എയർ മെയിൽ സർവ്വീസ് ആയിരുന്നു കേരളത്തിലേക്കുള്ള ആദ്യത്തെ വിമാന സർവ്വീസ്. എന്നാൽ തിരുവനന്തപുരത്തേക്ക് ആദ്യ യാത്രാ വിമാന സർവ്വീസ് തുടങ്ങിയത് 1946 -ൽ ആണ്. ദിവാൻ സർ സി. പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം ടാറ്റ എയർ ലൈൻസ് വിമാനം മദ്രാസിൽ നിന്നും ബാംഗ്ലൂർ, കോയമ്പത്തൂർ, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തിയത്. ഏതാണ്ട് ഇതേ കാലയളവിൽത്തന്നെയാണ് കൊച്ചിയിലെ വെല്ലിങ്ടൺ ദ്വീപിൽ നിന്നും വിമാന സർവ്വീസുകൾ ആരംഭിച്ചത്.
കേരളത്തിൽ നിന്നും ആദ്യമായി യുഎഇയിൽക്ക് സർവ്വീസ് നടത്തിയത് എയർ ഇന്ത്യയാണ്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ, വിസ്താര എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എയർ അറേബ്യ, ഫ്ളൈ ദുബായ്, കുവൈത്ത് എയർവേയ്സ്, ഒമാൻ എയർ, ഗൾഫ് എയർ, അലയൻസ് എയർ, മെലിൻഡോ എയർ, ഖത്തർ എയർവേയ്സ്, ഇത്തിഹാദ്, എമിറേറ്റ്സ്, എയർ ആസ്ത്രേലിയ, സിൽക്ക് എയർ തുടങ്ങിയ വമ്പൻമാർക്കിടയിലേക്കാണ് ഇപ്പോൾ എയർ കേരളയും വരാൻ പോകുന്നത്.
പ്രവാസ ലോകത്തെ പ്രതിഷേധം
വേനലവധിയിൽ ഗൾഫ് സെക്ടറിലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുന്ന വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരേ പ്രവാസലോകത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. വേനലവധിക്കുപുറമെ വിവിധ ഉത്സവസീസണുകളിലും അനിയന്ത്രിതമായി വിമാനടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നതിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും പ്രവാസികൾക്ക് പിന്തുണനൽകണമെന്നും പല തവണ ആവശ്യമുയർന്നിട്ടുണ്ട്.
അവധിസമയങ്ങളിലും ആഘോഷവേളകളിലും അമിതനിരക്ക് ഈടാക്കൽ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളാണ് നിലവിൽ ഗൾഫ് മേഖലയിലുള്ള പ്രവാസിസമൂഹം നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടുകയും പ്രതിസന്ധികൾക്ക് ശാശ്വതപരിഹാരം കാണുകയുംവേണം. ഈ ആശയമാണ് അഫി അഹമ്മദിനെയും കൂട്ടരെയും എയർ കേരള എന്ന സ്വപ്ന പദ്ധതിയിൽ എത്തിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്കിൽ ആറിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് മുംബൈയിലുള്ളതിനാൽ എത്രയോ മുന്നിലാണ് നിരക്ക്. മുംബൈയിൽ നിന്ന് 19000 രൂപ മുടക്കിയാൽ ദുബായിലെത്താം. കേരളത്തിൽ പക്ഷേ അങ്ങനെയല്ല. ദുബായിലേക്ക് കേരളത്തിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ 78000 രൂപ വരെയാണ് ഈടാക്കുന്നത്. അവധിക്കാലമായതിനാൽ മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക്. ഇപ്പോൾ ഒരു കുടുംബം നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകാനായി ടിക്കറ്റെടുത്താൽ നടുവൊടിയും. വീക്കെൻഡ് ടിക്കറ്റ് നിരക്കുകൾ അതിലേറെ ഭീമവുമാണ്.
കേരളത്തിന് സ്വന്തമായി ഒരു വിമാനസർവ്വീസ് ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് വലിയൊരു ആശ്വാസമാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതാണ് എയർ കേരളയുടെയും അഫി അഹമ്മദിന്റെയും വാഗ്ദാനങ്ങൾ….ഒരൽപ്പം കാത്തിരിക്കാം യുഎഇയുടെ നെറുകയിലേക്ക് എയർ കേരള പറന്നുയരുന്നത് കാണാൻപ്രാവാസി മലയാളികൾക്ക് സ്വപ്നസാക്ഷാത്ക്കാരം; യുഎഇയുടെ ആകാശങ്ങളിലേക്ക് പറന്നുയരാൻ ‘എയർ കേരള’!

Afi Ahmed – Founder, Managing Director & Chairman – Air Kerala
പ്രവാസ ലോകത്തെ പ്രതിഷേധം
വേനലവധിയിൽ ഗൾഫ് സെക്ടറിലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുന്ന വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരേ പ്രവാസലോകത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. വേനലവധിക്കുപുറമെ വിവിധ ഉത്സവസീസണുകളിലും അനിയന്ത്രിതമായി വിമാനടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നതിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും പ്രവാസികൾക്ക് പിന്തുണനൽകണമെന്നും പല തവണ ആവശ്യമുയർന്നിട്ടുണ്ട്.
അവധിസമയങ്ങളിലും ആഘോഷവേളകളിലും അമിതനിരക്ക് ഈടാക്കൽ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളാണ് നിലവിൽ ഗൾഫ് മേഖലയിലുള്ള പ്രവാസിസമൂഹം നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടുകയും പ്രതിസന്ധികൾക്ക് ശാശ്വതപരിഹാരം കാണുകയുംവേണം. ഈ ആശയമാണ് അഫി അഹമ്മദിനെയും കൂട്ടരെയും എയർ കേരള എന്ന സ്വപ്ന പദ്ധതിയിൽ എത്തിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്കിൽ ആറിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് മുംബൈയിലുള്ളതിനാൽ എത്രയോ മുന്നിലാണ് നിരക്ക്. മുംബൈയിൽ നിന്ന് 19000 രൂപ മുടക്കിയാൽ ദുബായിലെത്താം. കേരളത്തിൽ പക്ഷേ അങ്ങനെയല്ല. ദുബായിലേക്ക് കേരളത്തിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ 78000 രൂപ വരെയാണ് ഈടാക്കുന്നത്. അവധിക്കാലമായതിനാൽ മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക്. ഇപ്പോൾ ഒരു കുടുംബം നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകാനായി ടിക്കറ്റെടുത്താൽ നടുവൊടിയും. വീക്കെൻഡ് ടിക്കറ്റ് നിരക്കുകൾ അതിലേറെ ഭീമവുമാണ്.
കേരളത്തിന് സ്വന്തമായി ഒരു വിമാനസർവ്വീസ് ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് വലിയൊരു ആശ്വാസമാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതാണ് എയർ കേരളയുടെയും അഫി അഹമ്മദിന്റെയും വാഗ്ദാനങ്ങൾ….ഒരൽപ്പം കാത്തിരിക്കാം യുഎഇയുടെ നെറുകയിലേക്ക് എയർ കേരള പറന്നുയരുന്നത് കാണാൻ
+ There are no comments
Add yours