ദുബായ് വാഹനാപകടം; 2023ൽ കൊല്ലപ്പെട്ടത് 8 പേർ – 339 പേർക്ക് പരുക്കേറ്റതായും ദുബായ് പോലീസ്

1 min read
Spread the love

ദുബായ്: കഴിഞ്ഞ വർഷം ദുബായിലെ റോഡപകടങ്ങളിൽ 8 പേരുടെ ജീവൻ നഷ്ടപ്പെടുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

2023ൽ മൊത്തം 320 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. എട്ട് പേർ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ഇതിൽ 33 പേരുടെ നില ​ഗുരുതരമാവുകയും155 പേർക്ക് നിസാര പരിക്കേൽക്കുകയും കൂടാതെ അപകടങ്ങൾ സംഭവിച്ചപ്പോൾ നിയമലംഘനം നടത്തിയവരിൽ 151 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്നും മേജർ ജനറൽ വ്യക്തമാക്കി.

43,817 കാൽനടയാത്രക്കാരും നിയമിതമല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടന്നതിന് അറസ്റ്റിലായിട്ടുണ്ട്. സെപ്തംബർ മാസത്തിൽ ഏറ്റവും കൂടുതൽ കാൽനടയാത്രക്കാരെ ദുബായ് പോലീസ് പിടികൂടി, 4,591 കേസുകളാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 4,252 നിയമലംഘനങ്ങൾ നടന്നു. പിന്നീട് ഒക്ടോബറിൽ 4,239 കേസുകളും ഓഗസ്റ്റിൽ 4,169-കേസുകളും ദുബായ് പോലീസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ വർഷം നവംബറിൽ 4,045 കാൽനടയാത്രക്കാരെയാണ് പോലീസ് പിടികൂടിയത്. ജനുവരിയിൽ 3,636 നിയമലംഘനങ്ങളുണ്ടായി. മാർച്ചിൽ 3,564, ജൂലൈയിൽ 3,494; ഫെബ്രുവരിയിൽ 3,251 നിയമലംഘനങ്ങൾ. ​ഗതാ​ഗത നിയമം ഇനിയും ശക്തമാക്കുമെന്നും റോഡുകളിൽ വാഹനമോടിക്കുമ്പോഴും, മുറിച്ചു കടക്കുമ്പോഴും ജാ​ഗ്രത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറ‍ഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours