‘ഭാരതം സുവർണ്ണകാലഘട്ടത്തിൽ, ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി ഉയർത്തും’: 78ാമത് സ്വാതന്ത്യദിനമാഘോഷിച്ച് രാജ്യം

1 min read
Spread the love

‘ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,’സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഈ വാക്കുകളിൽ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവൻ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്.

വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യ്തു.

പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ച പ്രധാനമന്ത്രി കുടുംബങ്ങളുടെ കൂടെ രാജ്യമുണ്ടെന്ന് പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി ഉയർത്തുക എന്ന ലക്ഷ്യം വൈകാതെ കൈവരിക്കുമെന്ന് പ്രധാനമന്ത്രി മോദി. ജനങ്ങളുടെ വികസനത്തിനായി ഭരണപരിഷ്ക്കാരങ്ങൾക്ക് തുടക്കമിട്ടു.രാജ്യമാണ് വലുത്. ആ സങ്കൽപ്പമാണ് സർക്കാരിനുള്ളത്.ബാങ്കിങ് മേഖലയിൽ വലിയ പരിഷ്ക്കരണം നടത്തിയെന്നും മോദി.

അസാധ്യമായതെല്ലാം സാധ്യമാക്കി. ഭരണപരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയുണ്ടായി. രണ്ടുകോടി വീടുകളിലേക്ക് കൂടി വൈദ്യുതി എത്തിച്ചുവെന്നും മോദി. വ്യക്തമാക്കി

ബഹിരാകാശ രംഗത്ത് വലിയ സാധ്യത – നിരവധി സ്റ്റാർട്ടപ്പുകൾ ഈ രംഗത്തേക്ക് വരുന്നു. സ്വകാര്യ മേഖല റോക്കറ്റുകളും സാറ്റ്‌ലൈറ്റുകളും വിക്ഷേപിക്കുന്നുവെന്നും മോദി പറഞ്ഞു.

ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം. ഭാരതത്തിനിത് സുവർണകാലഘട്ടം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യത്തിൻ്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ് ‘വിക്ഷിത് ഭാരത്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി പതിനൊന്നാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാൻ ജനങ്ങൾക്ക് കഴിയുമെന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours