400 വർഷം പഴക്കമുള്ള ഹിജ്റ കൈയ്യെഴുത്തുകൾ: അത്യപൂർവ്വ പ്രദർശനത്തിന് സാക്ഷ്യം വഹിച്ച് ഷാർജ

1 min read
Spread the love

ഷാർജ: മെഡിസിൻ, ജ്യോതിശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയെ കുറിച്ചുള്ള 400 വർഷം പഴക്കമുള്ള ഹിജ്റ കൈയ്യെഴുത്തുകൾ ഷാർജയിലെ വിസ്ഡം ഹൗസിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

‘തക്വിൻ: സയൻസസും സർഗ്ഗാത്മകതയും'(‘Takwin: Sciences and Creativity’) എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം മാർച്ച് 6 വരെ വിസ്ഡം ഹൗസിൽ നടക്കും. എഞ്ചിനീയറിംഗ്, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ജന്തുശാസ്ത്രം എന്നിവയെ കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഹിജ്റ കൈയ്യെഴുത്തുകൾ അറബ് വംശത്തിന്റെ പാരമ്പര്യവും, ചരിത്രമൂല്യവും ഉയർത്തി കാണിക്കുന്ന അമൂല്യ നിഘി കൂടിയാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് പണ്ഡിതന്മാരും ചിന്തകരും എഴുതിയ കൈയെഴുത്തുപ്രതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാഹരിച്ചതാണ്. അബൂബക്കർ അൽ-റാസി, ഇബ്‌നു സീന തുടങ്ങിയ പ്രശസ്തരായ വ്യക്തികളുടെ ഗ്രന്ഥങ്ങളും പ്രദർശനത്തിനുണ്ട്.

ഹിജ്റ 405-ൽ (ഹിജ്‌റി വർഷം) അന്തരിച്ച അബു സഹൽ വെയ്ജാൻ ഇബ്‌നു റുസ്തം അൽ-ഖുഹി രചിച്ച ‘ട്രീറ്റൈസ് ഓൺ ദ കംപ്ലീറ്റ് അലിഡേഡ് ആൻഡ് ഇറ്റ്സ് യൂസ്’ എന്ന അപൂർവ കൈയെഴുത്തുപ്രതി പ്രദർശനത്തിലുണ്ട്. അലിഡേഡ് ഉപകരണം ആദ്യമായി വികസിപ്പിച്ചെടുത്തത് അബു സഹൽ ആണ്. ദിശ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പിക് ദൃശ്യങ്ങളുടെ ഉപകരണമാണ് അലിഡേഡ്.

സന്ദർശകർക്ക് നാസിർ അൽ-ദിൻ മുഹമ്മദ് ബിൻ മുഹമ്മദ് അൽ-തുസിയുടെ (ഹിജ്‌റ 672-ൽ അന്തരിച്ചു.) ‘തഹ്‌രീർ ഉസുൽ യൂക്ലിഡ്’ (യൂക്ലിഡിന്റെ മൂലകങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനം) എന്ന തലക്കെട്ടിലുള്ള ഒരു കൈയെഴുത്തുപ്രതിയും കാണാനാകും

അങ്ങനെ അറബ് സംസ്കാരത്തിന്റെ പഴയ ലിപികളുടെ ചില പ്രസ്ക്ത ഭാ​ഗങ്ങൾ പ്രദർശനത്തിലുണ്ട്.

You May Also Like

More From Author

+ There are no comments

Add yours