ഒടുവിൽ റഹീം മോചിതനാകുന്നു; കേരളം കൈ കോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ സ്വരൂപിച്ചത് 34 കോടി

0 min read
Spread the love

ഒടുവിൽ ഓരോ മലയാളിയുടെയും പ്രാർത്ഥന സഫലമാവുകയാണ്. കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണം 34 കോടി പൂർത്തിയായിരിക്കുകയാണ്.

ഏപ്രിൽ 16ന് മകൻറെ വധശിക്ഷ നടപ്പിലാക്കും. അതിനുമുമ്പ് ബ്ലഡ് മണിയായി 34 കോടി രൂപ നൽകിയാലെ മോചനം സാധ്യമാവൂ. ഒരു ഉമ്മ ലോകത്തോട് മുഴുവൻ ഇത് വിളിച്ചു പറ‍്ഞപ്പോൾ മുതൽ ഓടാൻ തുടങ്ങിയതാണ് ഓരോ മലയാളിയും.

ബോബി ചെമ്മണ്ണൂരിനെ പോലെയുള്ളവർ യാചക യാത്ര എന്ന് പേര് നൽകി റഹീമിനായി റോഡിലൂടെ ഓടിയപ്പോൾ മറ്ര് ചിലർ പ്രാർത്ഥനകൾ കൊണ്ടും, നുള്ളി പെറുക്കി തന്നാലാവുന്നത് കൊണ്ടും, വാർത്തകൾക്കിടയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഓടി. ഒടുവിൽ ഇതാ ആ ഓട്ടങ്ങളൊക്കെ ഫലം കണ്ടിരിക്കുന്നു. അങ്ങനെ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി രൂപ സമാഹരിച്ചു.

18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും.

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു.

പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.

ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്.

ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.

തുടർന്നാണ് കേരള സർക്കാർ ഉൽപ്പെടെ ഇടപ്പെട്ട് റഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രക്ഷാധികാരികളായ എംപി അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അബ്ദുൽ റഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള തുക സമാഹരിക്കാൻ ആരംഭിച്ചത്. പിന്നീട് ഓരോ മലയാളിയും അതേര്റെടുക്കുകയായിരുന്നു. സ്വന്തം വീട്ടിലെ ഒരാൾ സംഭവിച്ച അപകടം പോലെ തുകയ്ക്കായി പല വിധത്തിലും ശ്രമമാരംഭിച്ചു.

ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചപ്പോൾ രണ്ടു ദിവസം ശേഷിക്കെയാണ് ദയാധനത്തിന് വേണ്ട പണം സമാഹരിച്ചത്.

You May Also Like

More From Author

+ There are no comments

Add yours