അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി ശേഷിക്കുന്നത് വെറും 2 ദിവസങ്ങൾ മാത്രമാണ്. 74കാരിയായ റഹീമിന്റെ മാതാവിന് ഒരൊറ്റ ആഗ്രഹം മാത്രമേ ഇനി ബാക്കിയുള്ളു. മരിക്കുന്നതിന് മുമ്പ് മകനെ ഒരുനോക്ക് കാണണം.
വിശുദ്ധമാസത്തിലെ ഈ പെരുന്നാൾ ദിനത്തിലും ഓരോ മലയാളിയും ഓരോ മനുഷ്യസ്നേഹിയും ഉള്ളുരുകി പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും റഹീമിന്റെ മോചനത്തിന് വേണ്ടിയാണ്.
ഏപ്രിൽ 16ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. അതിനുമുമ്പ് ബ്ലഡ് മണിയായ 34 കോടി രൂപ നൽകിയാലേ മോചനം സാധ്യമാകൂ. പല വിധത്തിലും സാമൂഹിക – രാഷ്ട്രീയ പ്രവർത്തകരുൾപ്പെടെ സുമനസ്സുകൾ കിണഞ്ഞ് ശ്രമിച്ചിട്ടും 7 കോടിയോളം രൂപയാണ് സമാഹരിക്കാൻ സാധിച്ചത്.
ക്യാമ്പയിൻ മുഖേന ആറര കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇനി 27 കോടി രൂപ ലഭിച്ചാൽ മാത്രമേ അബ്ദുൽ റഹീമിനെ ശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ കഴിയുകയുള്ളൂ. മുഴുവൻ തുകയും സ്വരൂപിക്കാൻ 15/04/2024 വരെ മാത്രമേ സമയമുള്ളൂ ഏപ്രിൽ 16ന് പുലർച്ചെ റഹീമിന്റെ വധശിക്ഷ നടപ്പിലാക്കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്.
വിവിധ സംഘടനകളുടെയും പ്രവാസി സമൂഹത്തിന്റെയും നേതൃത്വത്തിൽ ജനകീയ സമിതിക്ക് ഇതുവരെ 6. 80 കോടി രൂപ മാത്രമേ സ്വരൂപിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇപ്പോഴും റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെടെയുള്ള സുമനസുകൾ.
കഴിഞ്ഞ 18 വർഷമായി അബ്ദുൾ റഹീം സൗദി ജയിലിലാണ്. ഇതിനിടയിൽ ഒരിക്കൽ പോലും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ റഹീമിനെ കാണാൻ അദികൃതർ സമ്മതിച്ചിട്ടില്ല.
2006 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റഹീം ജോലിക്ക് നിന്നിരുന്ന വീട്ടിലെ ശാരീരിക വൈകല്യങ്ങളുള്ള കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവേ റഹീമിന്റെ കൈ തട്ടി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ജീവൻരക്ഷാ യന്ത്രം നിലച്ചു പോവുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്.
ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം അറിയിച്ചത്.
ഇതോടെ ഈ പണം സ്വരൂപിക്കാനായി പലരും പലവഴി ശ്രമിക്കുകയാണ്. ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO. 074905001625
IFSC CODE ICIC0000749
BRANCH ;ICCI MALAPURAM
G-PAY
9567483832
9072050881
8921043686
PHONE PAY
9745050466
അബ്ദുൾ റഹീമിന്റെ മോചനത്തിനുള്ള തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിക്കുന്ന തുക ജനകീയ സമിതിക്കു കൈമാറും.
ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടിക്കിട്ടാനായി ഇന്ത്യൻ എംബസി മുഖേന സൗദി അറേബ്യയോട് അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തുകയുടെ വിവരങ്ങളടക്കം മരിച്ച കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തി കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്ന് അഭ്യർത്ഥിക്കാനും നീക്കമുണ്ട്.
+ There are no comments
Add yours