ദുബായ്: പഴയ മനാമ മാർക്കറ്റിൽ ബുധനാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 25ലധികം കടകൾ കത്തിനശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹ്റൈനിലെ അൽ അയം പത്രത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ആദ്യം ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീ പടർന്നത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും രംഗത്തിറങ്ങി.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ പുറത്തുവന്നിട്ടില്ല. ആളപായമുള്ളതായും റിപ്പോർട്ടില്ല. മനാമ സൂഖ് പ്രദേശത്തിന് സമീപമുള്ള പ്രദേശവാസികളും സന്ദർശകരും പ്രദേശത്തുനിന്ന് മാറിനിൽക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.
വീതി കുറഞ്ഞ റോഡ് ആയതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാനും പ്രയാസം നേരിട്ടു.
കുവൈറ്റിലെ തീപിടിത്തത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് ബഹ്റൈനിൽ നിന്നുള്ള വാർത്തയും പുറത്ത് വരുന്നത്.
+ There are no comments
Add yours