തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിൽ

1 min read
Spread the love

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്.

മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തി(khurayathi)ലെയും അമേറാത്തി(amerat)ലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ് (LWGD) ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ക്യാംപെയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും തൊഴിൽ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.

You May Also Like

More From Author

+ There are no comments

Add yours