24 വയസ്സ് നിര്‍ബന്ധം; സൗദി പൗരന്‍മാര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് പുതിയ ചട്ടം

1 min read
Spread the love

റിയാദ്: അവിവാഹിതരായ സൗദി പൗരന്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ അനുശാസിക്കുന്നതായി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം

ഗാര്‍ഹിക തൊഴിലാളി വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മന്ത്രാലയത്തിനു കീഴിലുള്ള മുസാനിദ് പ്ലാറ്റ്ഫോം ആണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ https://musaned.com.sa/terms/faq_reg എന്ന ലിങ്ക് വഴി വിസ നേടാനുള്ള യോഗ്യത പരിശോധിക്കണം. റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുകയെന്നും മുസാനിദ് പ്ലാറ്റ്ഫോം ഓര്‍മിപ്പിച്ചു.

അപേക്ഷകന്റെ സാമ്പത്തിക ശേഷിക്കനുസരിച്ച് മാത്രമാണ് ഗാര്‍ഹിക തൊഴിലാളി വിസ അനുവദിക്കുക. ജോലിക്കാരെ നിയമിക്കാനുള്ള സാമ്പത്തിക ശേഷി തെളിയിക്കണം. സൗദി പൗരന്‍മാര്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍, സൗദി പൗരന്റെ വിദേശി ഭാര്യ, സൗദി പൗരന്റെ വിദേശി മാതാവ്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗോത്രവിഭാഗക്കാര്‍, പ്രീമിയം ഇഖാമയുള്ള വിദേശികള്‍ എന്നിവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം.

You May Also Like

More From Author

+ There are no comments

Add yours