Month: December 2023
യു.എ.ഇയിൽ ആദ്യത്തെ ബ്രൂവെറി തുറന്ന് അബുദാബി
അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിർമാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അൽ മരിയ ദ്വീപിൽ പ്രവർത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസൻസ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി തുറക്കുകയായിരുന്നു. ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് […]
പാർക്കിംഗ് പരിശോധന സംവിധാനം: ദുബായ് റോഡ് ഗതാഗത അതോറിറ്റിക്ക് അവാർഡ്
ദുബായ്: ദുബായിലെ പാർക്കിംഗ് പരിശോധനയ്ക്ക് രൂപപ്പെടുത്തിയ സംവിധാനത്തിന് അവാർഡ്. മിഡിൽ ഈസ്റ്റ് ടെക്നോളജി എക്സലൻസ് അവാഡ് ആണ് ലഭിച്ചിരിക്കുന്നത്. സ്മാർട്ട് സിറ്റി ഗവൺമെന്റ് വിഭാഗത്തിലാണ് ദുബായ് റോഡ് ഗതാഗത അതേറിറ്റി പുരസ്കാരം സ്വന്തമാക്കിയത്. സാങ്കേതിക […]
സ്‌പോൺസർമാർക്ക് കീഴിലല്ലാതെ പാർട്ട് ടൈം ജോലി; കുവൈറ്റിൽ ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ
കുവൈറ്റ്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ യഥാർത്ഥ സ്‌പോൺസർമാരുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കുവൈറ്റിൽ അനുമതി. യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകൾക്ക് കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാനാണ് അനുവാദം. […]
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവത്കരണം സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ […]
2023ൽ മക്കയിലെ പുണ്യഭൂമിയിലെത്തിയത് 18 ലക്ഷം ഇന്ത്യക്കാർ
മക്ക: 2023ൽ 18 ലക്ഷം ഇന്ത്യക്കാർ ഉംറ നിർവഹിക്കുന്നതിനായി മക്കയിലെ പുണ്യഭൂമിയിലെത്തി. ഈ വർഷം ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. 2024ലും തുടർന്നുള്ള വർഷങ്ങളിലും ഉംറ […]
കുവൈറ്റിൽ കൊവിഡ്-19 വകഭേദം ജെ.എൻ.1 സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രാലയം
കുവൈറ്റ്: കൊവിഡ് 19ന്റെ പുതിയ വകഭേദം ജെഎൻ.1 വേരിയന്റ് കുവൈറ്റിൽ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ […]
ശമ്പള കുടിശ്ശിക; ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി വിധി
മസ്കറ്റ്: മസ്കറ്റിൽ ശമ്പള കുടിശ്ശിക നൽകാത്ത കമ്പനിയോട് ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി ഉത്തരവിട്ടു. തൊഴിൽ ഉടമ ശമ്പളം നൽകാത്തതിനാലാണ് മലയാളികൾ ആയ യുവാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് […]
മക്കയിലെ സൗർ ഗുഹ സന്ദർശനം; നാല് പേർ മിന്നലേറ്റ് മരിച്ചു
മക്ക: പുണ്യനഗരിയിലെ ചരിത്രപ്രസിദ്ധമായ സൗർ ഗുഹ സന്ദർശിക്കാനെത്തിയ നാലു പേർ മിന്നലേറ്റു മരിച്ചു. സൗർ മലക്ക് മുകളിൽ വെച്ചാണ് മിന്നലേറ്റത്. മരിച്ചവർ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അപകടം നടന്ന ശേഷമുള്ള […]
ഒമാൻ – സൗദി ഊഷ്മള ബന്ധം; ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി
മസ്‌കറ്റ്: ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ് ഇത്തരത്തില്‍ ഒരു തപാല്‍ സ്റ്റാമ്പ് […]
മോഷണത്തിനിടെ സൗദി പൗരനെ കൊലപ്പെടുത്തിയ കേസ്; ഇന്ത്യക്കാരൻറെ വധശിക്ഷ നടപ്പാക്കി
റിയാദ്: മോഷണത്തിനിടെ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അലി ബിൻ തരാദ് ബിൻ സെയ്ൽ അൽ […]