ഇനി 20 മിനിറ്റ് മതി, എല്ലാം ലഭിക്കും ദുബായിയുടെ 20 മിനിറ്റ് സിറ്റി

1 min read
Spread the love

ദുബായ്: ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സ്ട്രാറ്റജിക് പ്ലാൻ 2024-2030 അംഗീകരിച്ചു. ദുബായ് ആർടിഎയുടെ ഉന്നത സമിതിയാണ് പ്ലാൻ അംഗീകരിച്ചത്. ആവശ്യമായ സേവനങ്ങൾ 20 മിനിറ്റിനുള്ളിൽ ലഭ്യമാക്കുന്ന 20 മിനിറ്റ് സിറ്റി എന്ന പദ്ധതിയ്ക്കാണ് ദുബായ് ഗതാഗത വകുപ്പ് അംഗീകാരം നൽകിയത്. ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് പ്ലാൻ മുൻഗണന നൽകുന്നത്. 20 മിനിറ്റ് ദൈർഘ്യത്തിൽ നടക്കാനും സൈക്കിളിൽ എത്താനും സാധിക്കുന്ന ദൂരത്തിൽ സേവനങ്ങൾ ലഭ്യമാക്കുക.

80 ശതമാനം സേവനങ്ങൾ അതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കുക. ഗതാഗത സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക. ഗതാഗത സേവനങ്ങൾ വികസിപ്പിക്കുക. സ്മാർട്ട് പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്. ദുബായ് നഗരത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം.

ദുബായിയെ മികച്ച ന​ഗരമാക്കി മാറ്റുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ദുബായ് പ്ലാൻ 2030, ദുബായ് ഗവൺമെന്റ് നിർദേശങ്ങൾ, ഗവൺമെന്റ് വിഷൻ, ‘ഞങ്ങൾ യു.എ.ഇ 2031 തുടങ്ങിയവ സംയോജിപ്പിച്ചാണ് ആർടിഎ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours