ദുബായ്: ദുബായിൽ പുതിയ സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിച്ചതോടെ അത് സംബന്ധിച്ച സംശയങ്ങളെല്ലാം ദുബായ് ആർ.ടി.എ തന്നെ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ദുബായിൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സാലിക് ടോൾ ഗേറ്റിനെ കുറിച്ചുള്ള അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
- അവ എവിടെ സ്ഥിതിചെയ്യും?/ പുതിയ ടോൾ ഗേറ്റുകളുടെ സ്ഥാനം:
. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗ്(Business Bay Crossing, on Al Khail Road).
. അൽ സഫ സൗത്ത് ഷെയ്ഖ് സായിദ് റോഡിൽ, അൽ മൈദാൻ, ഉമ്മുൽ ഷെയ്ഫ് തെരുവുകൾക്കിടയിൽ(Al Safa South on Sheikh Zayed Road, between Al Meydan and Umm Al Sheif streets).
- പുതിയ ഗേറ്റുകൾ എപ്പോൾ പ്രവർത്തനക്ഷമമാകും?
. 2024 നവംബറോടെ രണ്ട് ഗേറ്റുകളും പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് ആർ.ടി.എ
- അൽ സഫയിൽ ഇതിനകം ഒരു സാലിക് ഗേറ്റ് ഉണ്ട്, അങ്ങനെയെങ്കിൽ രണ്ട് തവണ ചാർജ്ജ് നൽകേണ്ടി വരുമോ?
. ഇല്ല, നിങ്ങൾ രണ്ട് ഗേറ്റുകളും കടന്നാൽ – ആർ.ടി.എയുടെ അറിയിപ്പ് പ്രകാരം അൽ സഫ സൗത്ത്, നോർത്ത് ഒരു മണിക്കൂറിനുള്ളിൽ കടന്നാൽ നിങ്ങളിൽ നിന്ന് ഒരു തവണ മാത്രമേ നിരക്ക് ഈടാക്കൂ.
. അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത് എന്നിവിടങ്ങളിലെ ടോൾ ഗേറ്റുകൾക്ക് നിലവിലുള്ള സംവിധാനത്തിന് സമാനമാണ് ഈ സംവിധാനം. ഒരു മണിക്കൂറിനുള്ളിൽ ആ രണ്ട് ഗേറ്റുകളും ഒരു ദിശയിലേക്ക് കടന്നാൽ നിങ്ങളിൽ നിന്ന് ഒരു തവണ മാത്രമേ ചാർജ് ചെയ്യപ്പെടുകയുള്ളൂ.
- പുതിയ സാലിക് ഗേറ്റുകൾക്കുള്ള ബദൽ റൂട്ടുകൾ ഏതൊക്കെയാണ്?
. ആർ.ടി.എ അറിയിപ്പ് പ്രകാരം, പുതിയ ഗേറ്റുകൾക്ക് ബദലായുള്ള റൂട്ടുകൾ ഇവയാണ്:
അൽ സഫ സൗത്ത് സാലിക്ക് ടോൾ ഗേറ്റിന് സമീപമുള്ള ഇതര റൂട്ടുകൾ:
- ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311)
- ദുബായ്-അൽ ഐൻ റോഡ് (E66)
- റാസ് അൽ ഖോർ റോഡ് (E44)
- അൽ മനാമ സ്ട്രീറ്റ് (D77/D67)
5. ആർടിഎ ഡൈനാമിക് അല്ലെങ്കിൽ ഫ്ലെക്സിബിൾ ടോൾ ചാർജുകൾ അവതരിപ്പിക്കുമോ?
2022-ൽ, സാലിക് ടോൾ ഗേറ്റുകൾക്ക് ഡൈനാമിക് പ്രൈസിംഗ് ഓപ്ഷൻ പരിഗണിക്കുന്നതായി ആർടിഎ അറിയിച്ചു. റോഡ് ഉപയോഗത്തെയും
ഒരു ദിവസത്തിലെ സമയത്തെയും ആശ്രയിച്ച് വ്യത്യസ്ത ടോൾ നിരക്കുകൾ പ്രയോഗിക്കുന്ന ഒരു സംവിധാനത്തെ ഡൈനാമിക് പ്രൈസിംഗ് എന്നാണ് പറയുന്നത്. ഇങ്ങനെ പെട്ടന്ന് ടോൾ ഗേറ്റുകൾ വഴി കടന്നു പോകാനുള്ളവർക്ക് ഡൈനാമിക് പ്രൈസിംഗ് ഉപയോഗിക്കാം. എന്നാൽ നിരക്കിൽ വർധനവുണ്ടാകും.
+ There are no comments
Add yours