പുക ശ്വസിച്ച് ദുബായിലെ നൈഫ് ഏരിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചതായി ദുബായ് മീഡിയ ഓഫീസ് ശനിയാഴ്ച അറിയിച്ചു.
തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ, ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി.
അപകടത്തക്കുറിച്ചും മരിച്ചവരെക്കുറിച്ചും അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒട്ടേറെ മലയാളികൾ താമസിക്കുന്ന വ്യാപാരകേന്ദ്രമാണ് നായിഫ്
ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
+ There are no comments
Add yours