​ഗാസയെ കൈവിടാതെ യു.എ.ഇ: 14 ട്രക്കുകളുള്ള യുഎഇ സഹായസംഘം ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു

0 min read
Spread the love

“ഗാലൻ്റ് നൈറ്റ് 3″എന്ന് പേരിട്ടിരിക്കുന്ന മാനുഷിക ഓപ്പറേഷൻ പലസ്തീൻ ജനതയെ അവരുടെ നിലവിലെ സാഹചര്യങ്ങളിൽ പിന്തുണയ്‌ക്കുന്നതിനും ആശ്വാസം പകരുന്നതിനുമുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ്.

ഇതിന്റെ ഭാ​ഗമായി ഈജിപ്തിലെ റഫാ ബോർഡർ ക്രോസിംഗിലൂടെ ഗാസ മുനമ്പിലേക്ക് ഒരു പുതിയ സഹായ സംഘം പ്രവേശിക്കുന്നതായി യു.എ.ഇ പ്രഖ്യാപിച്ചു.

ടെൻ്റുകൾ, മെഡിക്കൽ സാമഗ്രികൾ, വിവിധ ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ 300 ടണ്ണിലധികം മാനുഷിക സഹായങ്ങൾ വഹിക്കുന്ന 14 ട്രക്കുകൾ എമിറാത്തി സഹായ സംഘത്തിലുണ്ട്.

ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് മാനുഷിക പിന്തുണ നൽകാനും ചികിത്സാ സഹായങ്ങൾ നൽകാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും യു.എ.ഇ “ഗാലൻ്റ് നൈറ്റ് 3″യുമായി മുന്നോട്ട് പോവുകയാണ്.

ഫെബ്രുവരി 18 വരെ, “ഗാലൻ്റ് നൈറ്റ് 3” മാനുഷിക പ്രവർത്തനത്തിലൂടെ പലസ്തീൻ ജനതയ്ക്ക് നൽകിയ എമിറാത്തി സഹായം 163 ചരക്ക് വിമാനങ്ങൾ, രണ്ട് ചരക്ക് കപ്പലുകൾ, 476 ട്രക്കുകൾ എന്നിവയിലൂടെ 15,755 ടൺ കവിഞ്ഞു. ഗാസയിലെ യു.എ.ഇ ഫീൽഡ് ഹോസ്പിറ്റലിൽ എത്തിയ കേസുകളുടെ എണ്ണം 5,123 ആയി.

പ്രതിദിനം 1.2 ദശലക്ഷം ഗാലൻ ഉൽപ്പാദന ശേഷിയുള്ള ആറ് ഡീസാലിനേഷൻ പ്ലാൻ്റുകൾ യുഎഇ സ്ഥാപിച്ചു, ഇത് ഗാസയിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours