അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം. 2022 മാർച്ച് 26നാണ് കേസിനാസ്പദമായ അപകടം നടന്നത്. സംഭവത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫി( 22)ന് ഗുരുതരമായ പരിക്കുപറ്റിയിരുന്നു.
ശക്തമായ നിയമ പോരാട്ടങ്ങളിലൂടെയാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി നേടിയെടുക്കാൻ സാധിച്ചത്. മോട്ടോർസൈക്കിളിൽ ബഖാലയിൽ നിന്നും സാധനങ്ങളുമായി പോയ ഷിഫിനെ കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് ഒന്നരവർഷത്തോളം വെന്റിലേറ്ററിൽ ആയിരുന്നു. കേസിൽ കുടുംബത്തിന് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി ഇടപെട്ടത് ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് ആണ്.
+ There are no comments
Add yours