കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

0 min read
Spread the love

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നുവെന്നാണ് സൂചന. നിരവധി പേർ വിഷമദ്യം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജലീബ് ബ്ലോക്കിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വിഷബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിലായി പതിനഞ്ചോളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ 10 പേരാണ് ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. നിരവധി പേർ അഹമ്മദി ​ഗവർണറേറ്റിലും ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

You May Also Like

More From Author

+ There are no comments

Add yours