വടക്കുപടിഞ്ഞാറൻ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് സൗദി കസ്റ്റംസ് അധികൃതർ 1,001,131 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. തുറമുഖം വഴി സൗദി അറേബ്യയിലേക്ക് വരുന്ന ട്രക്കുകളിലൊന്നിൽ ഒളിപ്പിച്ച നിലയിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മയക്കുമരുന്ന് ശേഖരം സ്വീകരിക്കാൻ തുറമുഖത്ത് എത്തിയ മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുറമുഖം വഴി വരുന്ന ട്രക്കുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ തണ്ണിമത്തൻ ചരക്കിനുള്ളിൽ നിന്നാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയത്. തണ്ണിമത്തൻ പഴങ്ങളുടെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.
മയക്കുമരുന്ന് പിടികൂടിയതിന് ശേഷം പിടിച്ചെടുത്ത സാധനങ്ങൾ സ്വീകരിക്കുന്നവരെ പിടികൂടാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപനം നടത്തിയതായി അതോറിറ്റി വ്യക്തമാക്കി.
+ There are no comments
Add yours